തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കാസര്‍ഗോട്ടെ ദമ്ബതികളുടെ 15 ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരേ പോലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരമാണ് അറസ്റ്റിലായത്.
ഹൃദയശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ “ജിഹാദിയുടെ വിത്ത്’ എന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്. പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമാണ് നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്. പ്രതിഷേധം ഉയര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടുവെന്ന് മനസിലാക്കിയ ബിനില്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നാണ് ഇയാളുടെ വിശദീകരണം.
സംഭവത്തില്‍ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിരുന്നു.