ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ ഉണ്ടായ പൊട്ടിത്തെറി മൂർദ്ധന്യാവസ്ഥയിൽ. നടൻ മോഹൻലാൽ അമ്മ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിവെച്ചു.
രാജിവെച്ചതായി മോഹൻലാൽ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു.ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് തീരുമാനം.

ഹേമ കമ്മിറ്റി റിപോർട്ടിന് പിന്നാലെയുണ്ടായ ലെെംഗിക ആരോപണങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും നടന്‍ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനവും നേരത്തെ രാജിവച്ചിരുന്നു.













