മോഷണക്കേസുകളിലെ പ്രതിയെയും കൂട്ടാളിയെയും ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തു


നൂറോളം മോഷണക്കേസുകളിലെ പ്രതിയെയും കൂട്ടാളിയെയും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ കെ.ജെ. സൈമണിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തു.ആലപ്പുഴ കലവൂര്‍ സ്വദേശിയും എട്ടുകണ്ടം ലക്ഷംവീട് കോളനിയില്‍ താമസക്കാരനുമായ സത്താര്‍ ബാഷ (48), ചാവക്കാട് അകലാട് കുരിക്കലകത്ത് വീട്ടില്‍ ഷിഹാബ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിടികൂടിയതറിഞ്ഞ് ഒളിവില്‍ പോയ ഷിഹാബിന്റെ ബന്ധുവും കൂട്ടാളിയുമായ അകലാട് നാലകത്ത് വീട്ടില്‍ ജിഷു എന്ന നിഷാദിനായി തിരച്ചില്‍ തുടരുകയാണ്.രാത്രി ബൈക്കിലും കാറിലും കറങ്ങിനടന്ന് ആളില്ലാത്ത വീടുകളിലും കടകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുകയാണ് ഇവരുടെ പതിവ്.വെസ്റ്റ് സിഐ ടി.ആര്‍. രാജേഷ്, എസ്‌ഐ പി.യു. സേതുമാധവന്‍, കെ.ആര്‍. ജയിംസ്, ഷാഡോ പോലീസ് എസ്.ഐമാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, സീനിയര്‍ സി.പി.ഒമാരായ പി.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, സി.പി.ഒമാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ്, സിറ്റി പോലീസിലെ വിരലടയാള വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


.




Sharing is Caring