മോശം സന്ദേശം അയച്ച ആളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് പ്രമുഖ നടി

സോഷ്യല്‍മീഡിയയിലൂടെ അസഭ്യ സന്ദേശങ്ങള്‍ സ്ത്രീകള്‍ക്ക് അയച്ച്‌ അതില്‍ സന്തോഷ കണ്ടെത്തുന്ന ആളുകളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഇത് കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് നാടിമാര്‍ക്കാണ്. ഇപ്പോള്‍ മിക്ക നടിമാരും ഇതിനെതിരെ ശക്തമായി പ്രതികരിച്ച്‌ മുന്നോട്ട് വരുന്നുമുണ്ട്. അത്തരം ഒരു മോശം സന്ദേശത്തിന് എതിരെ പ്രതികരിച്ചിരിക്കുകയാണ് നടി സംയുക്ത മേനോന്‍. വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ ഏവരുടെയും പ്രിയ നടിയായി മാറിയായ താരമാണ് സംയുക്ത. കഴിഞ്ഞ ദിവസം രാത്രിയിലാണ് താരം മോശം സന്ദേശം അയച്ച ആളുടെ പേര് സഹിതമുള്ള സ്‌ക്രീന്‍ഷോര്‍ട്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

സിജിപാപ്പന്‍ എന്ന പേരുള്ള അക്കൗണ്ടില്‍ നിന്നാണ് സന്ദേശം അയച്ചിട്ടുള്ളത്.സന്ദേശത്തില്‍ സംയുക്തയുടെ നഗ്നമായ ചിത്രം അയക്കാനാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. ചാറ്റില്‍ ഒരു പ്രതികരണവും നല്‍കാതെ താരം കയ്യോടെ സ്ക്രീന്‍ഷോര്‍ട്ട് എടുത്ത് പങ്കുവെക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *