മോശം പെരുമാറ്റവും വ്യഭിചാരവും; തായ്‌ലാന്‍ഡ് രാജാവ് കൊട്ടാരത്തിലെ നാല് ഉദ്യോഗസ്ഥരെ വെടിവെച്ച്‌ കൊന്നു

ബാങ്കോക്ക്: കൊട്ടാരത്തിലെ നാല് ഉദ്യോഗസ്ഥരെ തായ്‌ലാന്‍ഡ് രാജാവ് മഹാ വജിറലോങ്കോണ്‍ വെടിവച്ചുകൊന്നു. മോശം പെരുമാറ്റവും വ്യഭിചാരവും ആരോപിച്ചാണ് ഉദ്യോഗസ്ഥരെ വെടിവെച്ച്‌ കൊന്നത്.
കൊട്ടാരം പരിചാരകരായ രണ്ട് പേരെ വ്യഭിചാരവും പെരുമാറ്റച്ചട്ടം ലംഘനം ആരോപിച്ചും സുരക്ഷാസേവകരായ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ജോലിയിലെ അശ്രദ്ധ ചൂണ്ടിക്കാട്ടിയുമാണ് നടപടിയെടുത്തത്.

കഴിഞ്ഞ ദിവസം അംഗരക്ഷകയും മേജര്‍ ജനറലുമായ സിനീനാത് വോങ്വജ്റപാക്ടിയെ വജിറലോങ്കോണ്‍ ഔദ്യോഗിക പദവികളില്‍ നിന്നും നീക്കം ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് നാല് ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. അവിശ്വാസതയും അതിമോഹവും ചൂണ്ടിക്കാട്ടിയാണ് സിനീനാത് വോങ്വജ്റപാക്ടിയെ വജിറലോങ്കോണ്‍ ഔദ്യോഗിക പദവികളില്‍ നിന്നും നീക്കം ചെയ്തത്.
മെയില്‍, കിരീടധാരണ ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അംഗരക്ഷകയായ സുതിഡയെ മഹാ വജിറലോങ്കോണ്‍ വിവാഹം കഴിച്ചത്. തായ് എയര്‍വേയ്സിലെ മുന്‍ ജീവനക്കാരിയും മഹാ വജിറലോങ്കോണിന്റെ അംഗരക്ഷാസംഘത്തിലെ ഡെപ്യൂട്ടി കമാന്‍ഡറുമായിരുന്നു നാലാം ഭാര്യയായ സുദിത രാജ്ഞി. 2016 ഒക്ടോബറില്‍ പിതാവും തായ്ലാന്‍ഡ് രാജാവുമായിരുന്ന ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചതിന് പിന്നാലെയാണ് മഹാ വജിറലോങ്കോണ്‍ തായ്ലാന്‍ഡിലെ പുതിയ രാജാവായി(രാമാ പത്താമന്‍) സ്ഥാനമേറ്റത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *