മോശം പെരുമാറ്റം; രോഹിത് ശര്‍മ്മക്ക് പിഴ


അമ്പയര്‍ക്കെതിരെ മോശം പെരുമാറ്റം നടത്തിയത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മക്ക് പിഴ. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ ചുമത്തിയത്. പൂനെ സൂപ്പര്‍ ജയന്റിനെതിരായ മത്സരത്തിനിടെയാണ് സംഭവം.


ജയദേവ് ഉനദ്കത് എറിഞ്ഞ അവസാന ഓവറിലാണ് സംഭവം. ഈ ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യ പുറത്ത്. അടുത്ത പന്ത് സിക്‌സറിന് പറത്തിയ രോഹിത് വിജയലക്ഷ്യം നാല് പന്തില്‍ നിന്നും 11 റണ്‍സായി കുറച്ചു. മൂന്നാം പന്ത് നേരിടാനായി രോഹിത് സ്റ്റമ്പുകളുടെ കുറുകെ നീങ്ങിയത് കണ്ട ജയദേവ് ഉനദ്കത് പന്ത് ദിശ മാറി എറിഞ്ഞു. വൈഡാകുമെന്ന ഉറപ്പില്‍ രോഹിത് ഇത് വെറുതെ വിടുകയും ചെയ്തു.


അമ്പയര്‍ എസ്. രവിയാകട്ടെ വൈഡ് വിളിച്ചതുമില്ല. തീരുമാനം വിശ്വസിക്കാവാതെ രോഹിത് അമ്പയറോട് തന്റെ പ്രകടിപ്പിച്ചു. തുടര്‍ന്ന് ഫീല്‍ഡിലുണ്ടായിരുന്ന രണ്ടാമത്തെ അമ്പയറായ നന്ദ കിഷോര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.1.5 ലെ ലെവല്‍ 1 കുറ്റമാണ് ശര്‍മ്മക്കെതിരെ ചുമത്തിയത്. ഈ സീസണില്‍ രോഹിതിന്റെ രണ്ടാമത്തെ ലെവല്‍ 1 ശിക്ഷയാണിതെന്നും ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് മൂന്ന് റണ്‍സിന് പരാജയപ്പെട്ടിരുന്നു



Sharing is Caring