നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥി തുറവൂര്‍ വിശ്വംഭരന്റെ പ്രചാരണത്തിനായാണ് മോദി ഇന്നെത്തുന്നത്. മധ്യകേരളത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. പ്രധാനമന്ത്രി പങ്കെടുക്കുന്ന അഞ്ചാമത്തെ റാലിയാണ് തൃപ്പൂണിത്തുറയില്‍ ഇന്ന് നടക്കുന്നത്.













