പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന് മൊഴി. ദീപ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കടയില്‍ എത്തുന്ന അന്യസംസ്ഥാനക്കാരുമായി ദീപ ഹിന്ദിയില്‍ സംസാരിക്കാറുണ്ടെന്നാണ് കടയുടമ മൊഴി നല്‍കിയിരിയ്ക്കുന്നത്.
അതസമയം, തനിയ്ക്ക് ഹിന്ദി അറിയില്ലെന്നും ഹിന്ദി അറിയാത്ത തനിക്ക് അന്യസംസ്ഥാനക്കാരനായ സുഹൃത്ത് ഇല്ലെന്നും ദീപ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജിഷയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറയുന്നു. ദീപ പറയുന്ന പല കാര്യങ്ങളും വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.













