പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്ട്രയില്‍ എത്തും. മറാത്ത ചക്രവര്‍ത്തി ഛത്രപതി ശിവജിയുടെ പേരിലുള്ള മെമ്മോറിയലിന്റെ തറക്കല്ലിടല്‍ ചടങ്ങും അദ്ദേഹം നിര്‍വഹിക്കും. അതു പോലെ തന്നെ മുംബൈയിലെയും പൂനെയിലെയും മെട്രോ റെയിലിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
അറേബ്യന്‍ കടലിനോട് അഭിമുഖമായി മുംബൈ തീരത്താണ് മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ പേരിലുള്ള മെമ്മോറിയല്‍ സ്ഥാപിതമാവുന്നത്. രാജ്ഭവനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കപ്പെടുന്ന മെമ്മോറിയലിലെ പ്രധാന ആകര്‍ഷണം ഛത്രപതി ശിവജിയുടെ പ്രതിമയാണ്. 192 മീറ്റര്‍ ഉയരമാണ് ഈ പ്രതിമയ്ക്ക്. ശിവ്‌സ്മാരക് എന്നു പേരിട്ടിരിക്കുന്ന പ്രതിമ രാജ്യത്തെ തന്നെ ലോകത്തിലെ തന്നെ ഉയരമേറിയ പ്രതിമകളിലൊന്നാണിതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് പറഞ്ഞു.














