മോദി​ ഫലസ്​തീനില്‍; മെഹമൂദ്​ അബ്ബാസിയുമായി കൂടിക്കാഴ്​ച നടത്തും

ന്യൂഡല്‍ഹി: ത്രിരാഷ്​ട്ര സന്ദര്‍ശനത്തി​​െന്‍റ ആദ്യപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്​തീനിലെത്തി. പ്രസിഡന്‍റ് ​െമഹമൂദ് അബ്ബാസുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഫലസ്​തീന്‍ ജനതക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇന്ത്യയു​െട പിന്തുണ അറിയിക്കും. റമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. വൈകിട്ട് ആറരക്ക്​ യു.എ.ഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടവകാശി വിമാനത്താവളത്തില്‍ സ്വീകരിക്കും. യു.എ.ഇക്കു ശേഷം ഒമാനും സന്ദര്‍ശിച്ച്‌​ തിങ്കളാഴ്​ച മോദി ഇന്ത്യയിലേക്ക്​ മടങ്ങും. ഇന്ത്യയില്‍ നിന്ന്​ ഫലസ്​തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ്​ മോദി.

ഡല്‍ഹിയില്‍ നിന്ന്​ ജോര്‍ദാന്‍ തലസ്​ഥാനമായ അമ്മനിലെത്തിയ മോദി അവിടെ നിന്ന് ഹെലികോപ്​റ്ററില്‍ വഴിയാണ്​ റമല്ലയില്‍ എത്തിയത്​. ആദ്യം യാസര്‍ അറഫത്തി​​െന്‍റ ശവകൂടിരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന മോദി അറഫത്ത് മ്യൂസിയവും കാണും. ശേഷം പ്രസിഡന്‍റ്​ ​െമഹമൂദ് അബ്ബാസിന്‍റെ പ്രസിഡന്‍ഷ്യല്‍ ഹെഡ്ക്വാര്‍ട്ടേഴ്സായ മുഖാറ്റയില്‍ മോദിക്ക് ആചാരപരമായ വരവേല്പ് നല്കും. തുടര്‍ന്ന്​ ​െമഹമൂദ് അബ്ബാസുമായി 45 മിനുട്ട്​ കൂടിക്കാഴ്ച നടക്കും. റാമല്ലയില്‍ സൂപ്പര്‍ സ്​ശപഷ്യാലിറ്റി ആശുപത്രി സ്​ഥാപിക്കുന്ന വിവരം മോദി പ്രഖ്യാപിക്കു​െമന്നാണ്​ കരുതുന്നത്​.

അടിസ്​ഥാന സൗകര്യങ്ങള്‍ ലഭ്യമാകാത്ത ഫലസ്​തീന്‍ ജനതക്ക്​ അവ ഒരുക്കിക്കൊടുക്കുക എന്നതാണ്​ മോദിയുടെ സന്ദര്‍ശനം കൊണ്ട്​ ഉദ്ദേശിക്കുന്നതെന്ന്​ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്​ഥന്‍ അറിയിച്ചു. ഇന്ന്​ വൈകീ​േട്ടാടെ മോദി യു.എ.ഇലേക്ക്​ തിരിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *