മോദിയുടെ ജന്മദിനവാരാഘോഷം; അമിത്ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രി ശുചീകരിച്ചു

ന്യൂഡല്‍ഹി:​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളോടനുബന്ധിച്ച്‌ ആവിഷ്കരിച്ച ‘സേവസപ്‌താഹം’ പദ്ധതിയുടെ ഭാഗമായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രി ശുചീകരിച്ചു. സെപ്തംബര്‍ 17നാണ് പ്രധാനമന്ത്രിയുടെ 69ാം ജന്മദിനം.

മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി സേവനമുള്‍പ്പെടെയുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നത്. ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയുള്‍പ്പെടെയുള്ള നേതാക്കളും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു.

‘ബി.ജെ. പി പ്രവര്‍ത്തകരുടെ ‘സേവസപ്‌താഹം’ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. രാഷ്ട്രത്തിനും ദരിദ്രജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ജീവിതം സമര്‍പ്പിച്ചത്. അതിനാല്‍ അദ്ദേഹത്തിന്റെ ജന്മദിനവാരം സേവസപ്താഹമായി ആഘോഷിക്കുന്നു’- അമിത്ഷാ പറഞ്ഞു.

എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നേതാക്കള്‍ ഭക്ഷണവും പഴങ്ങളും വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള ‘സേവസപ്താഹം’ പരിപാടികള്‍ ബി.ജെ.പി നിരീക്ഷിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് മുമ്ബ് പറഞ്ഞിരുന്നു. സേവന വാരത്തോടനുബന്ധിച്ച്‌ രക്തദാന ക്യാമ്ബുകള്‍,​ സൗജന്യ ആരോഗ്യ പരിശോധന,​ അനാഥര്‍ക്ക് ഭക്ഷണ വിതരണം എന്നിങ്ങനെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നടത്തുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *