മോത്തിച്ചൂര്‍ലഡു തയ്യാറാക്കാം

മോത്തിച്ചൂര്‍ ലഡു ഇഷ്ടമില്ലാത്ത ആരാണുള്ളത്? എല്ലാവർക്കും ഈ ലഡു ഇഷ്ടമാണ്. എന്നാൽ ഇത് വീട്ടിൽ തയ്യാറാക്കിയാലോ? നമുക്ക് അതിഥികൾക്ക് ഏതു അവസരത്തിലും വിളമ്പാനാകും. കൂടാതെ റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ചെയ്യാം. കഴിക്കുന്നതിനു മുൻപ് 4 -5 സെക്കൻഡ് മൈക്രോവേവിൽ വച്ചാൽ മതി. ഉണക്കപ്പഴങ്ങൾ ഇതിൽ ചേർത്താൽ നിങ്ങൾക്കിത് കൂടുതൽ രുചികരമാക്കാം. പാചകവിദഗ്ധനായ കാശിവിശ്വനാഥന്റെ ഈ പാചകരീതി നിങ്ങൾ സ്വീകരിക്കുക. നിങ്ങൾക്ക് വീട്ടിൽ രുചികരമായ ഒരു വിഭവം സമ്മാനിക്കാനാകും.

മോത്തിച്ചൂര്‍ ലഡു ഉണ്ടാക്കുന്ന വിധം:-

1. ഒരു ബൗളിൽ കടലമാവ്,വെള്ളം,ഫുഡ് കളർ എന്നിവ നന്നായി മിക്സ് ചെയ്യുക. 2. ക്രമേണ വെള്ളം ചേർത്ത് ഈ മിശ്രിതത്തെ ദോശ മാവിന്റെ അയവിൽ ആക്കുക. 3. കട്ടയില്ലാതെ നന്നായി കലക്കുക. 4. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. 5. ഒരു തുള്ളി മാവ് ഇട്ട് എണ്ണ ചൂടായോ എന്ന് നോക്കുക.മാവ് എണ്ണയ്ക്ക് മുകളിലേക്ക് പൊള്ളി വന്നാൽ എണ്ണ തയ്യാറായി എന്ന് മനസിലാക്കാം. 6. ഒരു തുളയുള്ള പരന്ന പാത്രം ശരിയായി പിടിച്ചു അതിലേക്ക് മാവ് ഒഴിക്കുക 7. ഒരു സ്പൂൺ വച്ച് ഇളക്കിക്കൊടുക്കുക.അപ്പോൾ മാവ് ശരിയായി എണ്ണയിൽ വീഴും. 8. പാത്രം ചെറുതായി അനക്കുമ്പോൾ ബൂന്ദി ബോൾ രൂപത്തിൽ കിട്ടും.മോട്ടിച്ചൂർ ലഡുവിന് ഇത് മതിയാകും. 9. പാനിൽ കൂടുതൽ ഇടാതെ ശ്രദ്ധിക്കുക. 10. സ്വർണ നിറമാകുമ്പോൾ വറുത്തു കോരുക. 11. അതിനെ എണ്ണയിൽ നിന്നും ടിഷ്യുപേപ്പറിലേക്ക് മാറ്റുക. 12. കട്ടിയുള്ള ഒരു പാനിൽ പഞ്ചസാരയും വെള്ളവും തുല്യ അളവിൽ (1 .5 കപ്പ് )എടുത്ത് പഞ്ചസാര പാനിയാക്കുക 13. പഞ്ചസാര നൂൽ പരുവമാകുമ്പോൾ തീ ഓഫ് ചെയ്തു ഏലയ്ക്കാപ്പൊടി ചേർക്കുക. 14. ബൂന്ദി ,പൊടിച്ച നട്സ്,മത്തങ്ങ വിത്ത് എന്നിവ 15 -20 മിനിറ്റ് പഞ്ചസാര സിറപ്പിൽ ഇട്ട് വയ്ക്കുക. 15. ബൂന്ദി പഞ്ചസാര ആഗീരണം ചെയ്തു വീർക്കുന്നു. 16. അധികമുള്ള സിറപ്പ് പിഴിഞ്ഞ് മാറ്റിയശേഷം ചെറുതായി മിക്സിയിൽ പൊടിച്ചെടുക്കുക. 17. കൈയിൽ കുറച്ചു നെയ്യ് പുരട്ടിയ ശേഷം ബോൾ ആക്കുക. 18. ചൂടോടെ കഴിച്ചാൽ മോത്തിച്ചൂര്‍ ലഡു വളരെ രുചികരമാണ്. 19. ചുരണ്ടിയ അണ്ടിപ്പരിപ്പ് ചേർത്ത് അലങ്കരിക്കുക. 20. വിളമ്പാനായി തയ്യാറായിക്കഴിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *