മൊറട്ടോറിയം വിഷയം: കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദം ഇന്ന്

മൊറട്ടോറിയം നീട്ടുന്നതിലും, പലിശ ഒഴിവാക്കുന്നതിലും കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദമുഖങ്ങൾ ഇന്ന് സുപ്രിംകോടതിയിൽ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരാകുന്നത്.

റിസർവ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവുകളെന്ന് ധനമന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മേഖല അടിസ്ഥാനത്തിൽ ആശ്വാസനടപടികൾ വേണമെന്നാണ് ഷോപ്പിങ് സെന്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം.കൊവിഡ് സാഹചര്യത്തിൽ ദുരന്ത മാനേജ്‌മെന്റ് നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികൾ കേന്ദ്രത്തിന്റെയും റിസർവ് ബാങ്കിന്റെയും ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *