മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല; കേന്ദ്രത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മമത


തന്റെ ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യില്ലെന്ന് ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി. ഇതിന്റെ പേരില്‍ തന്റെ കണക്ഷന്‍ നിര്‍ത്തലാക്കണമെങ്കില്‍ ആക്കാമെന്നും മമത പറഞ്ഞു. മാര്‍ച്ച് 23നടക്കം എല്ലാ മൊബൈല്‍ ഫോണുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന ടെലികോം വിഭാഗത്തിന്റെ ഉത്തരവിന് മറുപടിയായാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.


നേരത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 100 കോടിയിലേറെ ഫോണ്‍ ഉപഭോക്താക്കള്‍ രാജ്യത്തുണ്ടന്നാണ് കണക്ക്.




Sharing is Caring