മേയ് ഒന്നു മുതല്‍ അഞ്ചു നഗരങ്ങളിലെ ഇന്ധനവില ദിനംപ്രതി മാറും


മേയ് ഒന്നു മുതല്‍ അഞ്ച് നഗരങ്ങളിലെ ഇന്ധനവില ദിവസവും മാറും. 15 ദിവസം കൂടുന്പോള്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുത്തുന്നതായാണ് റിപ്പോര്‍ട്ട്.


രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പൊതു മേഖലാ എണ്ണക്കന്പനികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എണ്ണവില ദിനംപ്രതി പുതുക്കി പരീക്ഷിക്കുന്നത്. വിശാഖപട്ടണം, പുതുച്ചേരി, ജ,ഷഡ്പൂര്‍, ചണ്ഡിഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലായി 200 പന്പുകള്‍ ഉള്ളതായാണ് കണക്ക്.




Sharing is Caring