മെസിയുടെ ഇരട്ടഗോള്‍ മികവില്‍ മയാമിക്ക് വിജയം


ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ മയാമിക്ക് വിജയം. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറി(എംഎല്‍എസ്)ല്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ മയാമി വിജയിച്ചത് 4-2ന്.ഒര്‍ലാന്‍ഡോയുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ആതിഥേയര്‍ രണ്ട് ഗോളിന് മുന്നിട്ടു നിന്നു. പിന്നീട് രണ്ടാം പകുതിയില്‍ നാലെണ്ണം തിരിച്ചടിച്ചാണ് മയാമി മത്സരം സ്വന്തമാക്കിയത്.


18, 24 മിനിറ്റില്‍ മാര്‍കോ പസാലിച്ചും മാര്‍ട്ടിന്‍ ഒയേഡയുമാണ് ഒര്‍ലാന്‍ഡോയുടെ ഗോളുകള്‍ നേടിയത്. രണ്ടാംപകുതിയില്‍ മത്സരത്തിന് 49 മിനിറ്റിത്തിയപ്പോള്‍ മാറ്റിയോ സില്‍വേറ്റി മയാമിക്കായി ആദ്യ ഗോള്‍ സമ്മാനിച്ചു.പിന്നീടായിരുന്നു മെസിയുടെ ഊഴം.


57-ാം മിനിറ്റില്‍ സൂപ്പര്‍ താരത്തിന്റെ ആദ്യ ഗോളോടെ സമനില പിടിച്ചു. 85-ാം മിനിറ്റില്‍ ടെലാസ്‌കോ സോഗോവിയ നേടിയ ഗോളില്‍ മയാമി ഒര്‍ലാന്‍ഡോയെ മറികടന്നു. 90-ാം മിനിറ്റില്‍ മെസി ഇരട്ടഗോള്‍ തികച്ച്‌ മത്സരം പൂര്‍ത്തിയാക്കി.



Sharing is Caring