മെഴുകുതിരിയില്‍ നിന്ന് കട്ടിലിലേക്ക് തീ പടര്‍ന്ന് വായോധികന്‍ മരിച്ചു


തുര: മെഴുകുതിരിയില്‍ നിന്ന് കട്ടിലിലേക്ക് തീ പടര്‍ന്ന് വായോധികന്‍ മരിച്ചു. ആനപ്പാറ കാരിക്കുന്ന് റോഡരികത്ത് വീട്ടില്‍ തങ്കപ്പ (74)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളോളം കിടപ്പു രോഗിയായിരുന്ന തങ്കപ്പന്‍ മകള്‍ക്കൊപ്പമാണ് കഴിയുന്നത്. ഭാര്യ ഷേര്‍ലി ഒരു വര്‍ഷം മുന്‍പ് മരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖം നേരിടുന്ന തങ്കപ്പന്‍ പൂര്‍ണമായും കിടപ്പിലായിരുന്നു. പ്ലാസ്റ്റിക് വരിഞ്ഞ കട്ടിലിലായിരുന്നു ഇദ്ദേഹം കിടന്നിരുന്നത്. സ്ഥിരമായി മെഴുകുതിരി കത്തിച്ചു വയ്ക്കുന്ന ശീലം ഇദ്ദേഹത്തിനുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.


സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയില്‍ കത്തിച്ചു വച്ച മെഴുകുതിരിയിലൂടെ തീ പടര്‍ന്നു കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം അപകട കാരണമെന്നാണ് സൂചന. ടീപ്പോയും കട്ടിലും പൂര്‍ണമായി കത്തി നശിച്ചു.

വിതുര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.



Sharing is Caring