മെഡിക്കല്‍ ബന്ദിനിടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
എത്ര ന്യായമായ ആവശ്യമായാലും രോഗവുമായി ഡോക്ടറുടെ മുമ്പിലെത്തുന്നവരുടെ ചികിത്സ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു.














