മെഡിക്കല്‍ കോഴ; അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍


കേരളത്തിലെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ മെഡിക്കല്‍ കോളജ് അഴിമതിയില്‍ കേന്ദ്രം ഇടപെടുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേന്ദ്ര ആരോഗ്യ മന്ത്രാലയും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നാണ് വിവരം. കെ.സി വേണുഗോപാല്‍ എംപിയുടെ പരാതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
സ്വകാര്യ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതിക്കായി 5.60 കോടി കോഴ വാങ്ങിയെന്ന ആരോപണമാണ് ബിജെപിയെ വെട്ടിലാക്കിയത്. ആരോപണം
സ്ഥിരീകരിക്കുന്ന ബി.ജെ.പി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാവെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
കോഴയായി കിട്ടിയ 5.60 കോടി രൂപ ഹവാലപ്പണമായി ഡല്‍ഹിയിലെത്തിച്ചുവെന്നാണ് ബിജെപിയുടെ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം മാധ്യമങ്ങളില്‍ കൂടി പുറത്തുവന്ന റിപ്പോര്‍ട്ടിനെക്കുറിച്ച്‌ അറിയില്ലെന്നാണ് അന്വേഷണ കമ്മീഷന്‍ പിന്നീട് വിജിലന്‍സിന് മൊഴി നല്‍കിയത്.




Sharing is Caring