മെട്രോയുടെ ആദ്യ ദിനം സൂപ്പര്‍ കളക്ഷന്‍


ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ചു. രാവിലെ ആറിന് പാലാരിവട്ടം, ആലുവ സ്റ്റേഷനുകളില്‍ നിന്നാണ് ആദ്യ സര്‍വീസ് നടത്തിയത്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരും, നവദമ്പതികളും മെട്രോ യാത്ര ആസ്വദിക്കാനെത്തി. രാവിലെ 5.30 മുതല്‍ തന്നെ സ്‌റ്റേഷന്‍ പരിസരത്ത് ആളുകളെത്തിയിരുന്നു. രാത്രി ഏഴ് മണി വരെയുളള കണക്ക് പ്രകാരം 62,320 യാത്രക്കാരാണ് മെട്രോയില്‍ യാത്ര ചെയ്തത്. വരുമാനം 20.42 ലക്ഷം രൂപ. പത്തു മണിവരെയാണ് സര്‍വ്വീസ്. വരുമാനം 25 ലക്ഷം കവിഞ്ഞേക്കാം.


സ്റ്റേഷനില്‍ എങ്ങനെ കയറണമെന്നും ടിക്കറ്റെടുക്കണമെന്നുമൊക്കെ മാധ്യമങ്ങളിലൂടെ മനസിലാക്കിയെങ്കിലും നേരിട്ടെത്തിയപ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പമായിരുന്നു. ഇതിനിടെ സെല്‍ഫി എടുക്കാനുള്ളവരുടെ തിരക്കും കൂടി. ആദ്യം സെല്‍ഫി എടുക്കണോ, ടിക്കറ്റെടുക്കണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു പലരും.




Sharing is Caring