അധിക ഡാറ്റയുമായി ജിയോ


റിലയന്‍സ് ലൈഫ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധിക ഡാറ്റ വാഗ്ദാനം ചെയ്ത് ജിയോ. നിലവിലുള്ള ജിയോ പ്രൈം ഉപയോക്താക്കളും പുതിയ ഉപയോക്താക്കളും പുതിയ ഓഫറിന് അര്‍ഹരാവും. നിശ്ചിത സമയ പരിധിയിലേക്കാണ് ഓഫര്‍ ലഭ്യമാവുക.


എര്‍ത്ത് 1, എര്‍ത്ത് 2, വാട്ടര്‍ 1, വാട്ടര്‍ 7എസ്, വാട്ടര്‍ 8, വാട്ടര്‍ 10, വാട്ടര്‍ 11, എഫ്1, എഫ്1 എസ്, വിന്‍ഡ് 4 എസ് തുടങ്ങിയ പത്ത് ലൈഫ് സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പമാണ് അധിക ഡാറ്റാ ഓഫര്‍.


20 ശതമാനം അധിക ഡാറ്റാ ഓഫര്‍ ലഭിക്കാന്‍ ലൈഫ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 309 രൂപയുടേയോ 509 രൂപയുടേയോ റീച്ചാര്‍ജ് ചെയ്യാം. ഇവര്‍ക്ക് യഥാക്രമം 6 ജിബി 12 ജിബി 4ജി ഡാറ്റ അധികമായി ലഭിക്കും.മൈ ജിയോ ആപ്പ് വഴിയാണ് ഓഫര്‍ ആക്റ്റീവ് ചെയ്യാന്‍ സാധിക്കുക.



Sharing is Caring