മൂല്യനിര്‍ണയം കഴിഞ്ഞു: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ 30 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ജൂണ്‍ 30 ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കേരളത്തിലെ എസ്‌എസഎല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മെയ് അവസാന വാരവത്തില്‍ നന്നായി നടത്താന്‍ കഴിഞ്ഞു. ഇന്ത്യയിലാദ്യമായി പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിന് സാധിച്ചു. മൂല്യനിര്‍ണയവും കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം അതീവ ജാഗ്രതയോടെ പരീക്ഷ നടത്തിയത് ദേശീയ ശ്രദ്ധ നേടിയെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *