അനൂപ് മേനോനും പ്രിയ വാര്യരും ഒന്നിക്കുന്ന ‘ഒരു നാല്‍പ്പത്തൊന്നുകാരന്റെ ഇരുപത്തൊന്നുകാരി’ വരുന്നു


എട്ട് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം അനൂപ് മേനോനും വി.കെ പ്രകാശും ഒന്നിക്കുന്നു. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്‌ജ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് വി.കെ. പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നത്.’ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്നാണ് സിനിമയുടെ പേര്.


ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായി എത്തുന്നത് പ്രീയ വാര്യരാണ്. അനൂപ് മേനോന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. വി.കെ. പ്രകാശ്, ഡിക്സണ്‍ പൊഡുത്താസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്‌ഷന്‍ കണ്‍ട്രോളറായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഡിക്സണ്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.
താനാദ്യമായി സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനൂപ് മേനോന്‍ ഇപ്പോള്‍. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’. വി.കെ. പ്രകാശ് ഈ ചിത്രം ആദ്യം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വി.കെ പ്രകാശ് തിരക്കായതോടെ സംവിധായകന്റെ വേഷം അനൂപ് മേനോന്‍ ഏറ്റെടുക്കുകയായിരുന്നു.




Sharing is Caring