മൂന്ന് സ്വാശ്രയ മെഡി. കോളേജുകളുടെ ഹര്‍ജി രണ്ടംഗ ബെഞ്ചിന്


കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം സംബന്ധിച്ച ഹര്‍ജിയില്‍ വസ്തുത പരിശോധിച്ച് രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്.


ആഗസ്റ്റ് 31നു ശേഷം മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനാനുമതി നല്‍കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലവിലുള്ള കോളജുകള്‍ക്ക് ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ 400ഓളം മെഡിക്കല്‍ വിദ്യാര്‍ഥികളെ ബാധിക്കുന്ന കേസില്‍ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വിധി പറയും.


തൊടുപുഴ അല്‍അസര്‍, അടൂര്‍ മൗണ്ട് സിയോണ്‍, കല്‍പറ്റ ഡി.എം മെഡിക്കല്‍ കോളജുകള്‍ ഈ വര്‍ഷം നടത്തിയ പ്രവേശനത്തിന് അനുമതി തേടി സമര്‍പ്പിച്ച ഹരജികളിലാണ് നാളെ വിധി പറയുക. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലെ വിധി നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോളജുകള്‍ക്ക് ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരക്കേസില്‍ വിധി പറയുന്നത് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മാറ്റിവെച്ചത്.



Sharing is Caring