മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന പുതിയ സിനിമയെ കുറിച്ച് ധനുഷ്

ധനുഷിന്റെ പുതിയ ചിത്രമായ ജഗമെ തന്തിരത്തിന്റെ റിലീസിന് പിന്നാലെ പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് താരം. കന്നട സംവിധായകനായ ശേഖര്‍ കമ്മൂലയുടെ സിനിമയെ കുറിച്ചാണ് ധനുഷ് ട്വീറ്റ് ചെയ്തത്. താന്‍ ആരാധിക്കുന്ന സംവിധായകനൊപ്പെ സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ ആവേശത്തിലാണെന്നാണ് ധനുഷ് പറയുന്നത്.

ഞാന്‍ ആരാധിക്കുന്ന സംവിധായകനായ ശേഖര്‍ കമ്മൂലക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ ആവേശത്തിലാണ്. കൂടാതെ നാരായണ്‍ ദാസ് നരഗ്, പുഷ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ നിര്‍മ്മിക്കുന്ന മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്’

ധനുഷ്

തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ശ്രീ വെങ്കിടേശ്വര സിനിാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സായ് പല്ലവി, നാഗ ചൈതന്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ലൗ സ്റ്റോറിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ശേഖര്‍ കമ്മൂല. കൊവിഡ് രണ്ടാം തരംഗം മൂലമാണ് ചിത്രത്തിന്റെ റിലീസ് നീളുന്നത്. തിയറ്ററില്‍ തന്നെ ലൗ സ്‌റ്റോറി റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *