മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട് സണ്ടര്‍ലാന്‍ഡ്


ഇംഗ്ലീഷ് ഫുട്ബാളിന്റെ ചരിത്രത്തിലെ മുപ്പതു വര്‍ഷത്തില്‍ ആദ്യമായി സണ്ടര്‍ലാന്‍ഡ് മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. ബര്‍ട്ടാണോടേറ്റ പരാജയമാണ് മൂന്നാം ഡിവിഷനിലേക്ക് സണ്ടര്‍ലാന്‍ഡിനെ തള്ളി വിട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചാമ്ബ്യന്‍ഷിപ്പിലെ അവസാനക്കാരില്‍ ഒരാളായ ബര്‍ട്ടാണോട് സണ്ടര്‍ലാന്‍ഡ് പരാജയപ്പെടുന്നത്. ഇംഗ്ലീഷ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ഒരൊറ്റ തവണയേ സണ്ടര്‍ലാന്‍ഡ് മൂന്നാം ഡിവിഷനില്‍ കളിച്ചിട്ടുള്ളു. അത് 1987-88. സീസണിലാണ്.


44 മത്സരങ്ങളില്‍ വെറും ആറ് വിജയങ്ങള്‍ മാത്രമാണ് സണ്ടര്‍ലാന്‍ഡിനു നേടാനായത്. 34 പോയിന്റുമായി അവസാന സ്ഥാനത്താണ് സണ്ടര്‍ലാന്‍ഡിന്റെ സ്ഥാനം. ബോള്‍ട്ടണെ 4-0 തകര്‍ത്ത് വോള്‍ഫ്സ് പ്രീമിയര്‍ ലീഗ് ബര്‍ത്ത് ഉറപ്പാക്കി. 44 മത്സരങ്ങളില്‍ 30 വിജയങ്ങള്‍ നേടി 98 പോയന്റാണ് വോള്‍ഫ്സ് നേടിയിരിക്കുന്നത്.




Sharing is Caring