ഹൈദരാബാദ്: സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപി തന്നെയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹൈദരാബാദില്‍ അഞ്ചു ദിവസങ്ങളിലായി നടന്നുവന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിവസമായ ഇന്ന് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്.
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യമെന്ന് വ്യക്തമാക്കിയ യെച്ചൂരി ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ നോക്കുമെന്നും പറഞ്ഞു. ഇതിനായുള്ള സഖ്യം സമ്മേളനം അംഗീകരിച്ച പാര്‍ട്ടി നിലപാട് അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.














