മുംബൈ : മുന്‍ ക്രിക്കറ്റ് താരം അന്തരിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറായിരുന്ന മാധവ് ആപ്തേ (86) ആണ് തിങ്കളാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 542 റണ്‍സ് ആപ്തേ സ്വന്തമാക്കിയിട്ടുണ്ട്. 163 റണ്‍സായിരുന്നു മികച്ച നേട്ടം. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 67 മത്സരങ്ങളില്‍നിന്ന് 3336 റണ്‍സാണ് ആപ്തേ സ്വന്തമാക്കിയത്.













