ആരോഗ്യമന്ത്രിയുടെ വീട്ടില്‍ മോഷണം;പൊലീസിനെ വിമര്‍ശിച്ച്‌ മന്ത്രി


ഡല്‍ഹി: ഡല്‍ഹി ആരോഗ്യ മന്ത്രിയുടെ വീട്ടില്‍ മോക്ഷണം. ആം ആദ്മി പാര്‍ട്ടി നേതാവും കെജ്‍രിവാള്‍ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയുമായ സത്യേന്ദര്‍ ജെയ്ന്‍റെ വീട്ടിലാണ് മോഷണം. അദ്ദേഹത്തിന്‍റെ സരസ്വതി വിഹാറിലെ വസതിയിലാണ് സംഭവം നടന്നത്.


മന്ത്രി തന്നെയാണ് ട്വിറ്ററില്‍ മോഷണം നടന്ന വിവരം കുറിച്ചത്. ഡല്‍ഹി പൊലീസിനെ ടാഗ് ചെയ്തുള്ള കുറിപ്പില്‍ സാമൂഹിക വിരുദ്ധര്‍ക്കും മോഷ്ടാക്കള്‍ക്കും ഡല്‍ഹി പൊലീസിനെ ഭയമില്ലെന്നും സത്യേന്ദര്‍ ജെയ്ന്‍ ചേര്‍ത്തു. വീടിനുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലുള്ള ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. മണിക്കൂറുകളോളം വീട്ടില്‍ മോഷ്ടാക്കള്‍ പരിശോധന നടത്തിയതായും മന്ത്രി കുറിച്ചു.
ആറുമാസങ്ങളായി പൂട്ടിയിട്ടിരുന്ന വീടിന്‍റെ പ്രധാന കവാടം തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് മന്ത്രിയെ വിവരമറിയിച്ചത്. മോഷണം പോയത് അടുക്കളയിലെയും ശുചിമറിയിലെയും ടാപ്പുകളും അലങ്കാര വസ്തുക്കളുമാണ്. മന്ത്രിയുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.




Sharing is Caring