ന്യൂ ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സുള്‍ഫിഖറുദ്ദീന്‍ (83) അന്തരിച്ചു. ഇന്ത്യന്‍ ഫുട്ബോളില്‍ തന്റേതായ സാന്നിധ്യം സ്ഷ്ടിച്ച താരമാണ് സുള്‍ഫിഖറുദ്ദീന്‍. 1958 ടോക്കിയോ ഏഷ്യന്‍ ഗെയിംസ് ടീമിലും, 1955 മുതല്‍ 1967 വരെ ആന്ധ്രാപ്രദേശ് സന്തോഷ് ട്രോഫി ടീമിന്‍റെ ക്യാപ്റ്റനുമായിരുന്നു സുള്‍ഫിഖറുദ്ദീന്‍. 1956 മെല്‍ബണ്‍ ഒളിമ്ബിംക്സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയപ്പോള്‍ സുള്‍ഫിഖറുദ്ദീന്‍ ടീമില്‍ അംഗമായിരുന്നു. ഇന്ത്യയുടെ ഇന്നുവരെയുള്ള ഫുട്ബോള്‍ ചരിത്രത്തില്‍ വലിയ നേട്ടമായിരുന്നു ഇത്.












