മുഹമ്മദ് നവീദ് പാക്കിസ്ഥാൻകാരനാണെന്നതിന് തെളിവ് ;ദേശീയ അന്വേഷണ ഏജൻസി

ന്യൂഡൽഹി ∙ പിടിയിലായ ഭീകരൻ മുഹമ്മദ് നവീദ് പാക്കിസ്ഥാൻകാരനാണെന്ന് തെളിയിക്കുന്നതിന് മതിയായ തെളിവുകൾ ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പാക്കിസ്ഥാനുമായും പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചും നവീദ് വ്യക്തമാക്കിയതായി എൻഐഎ അറിയിച്ചു.  ഈ മാസം അഞ്ചിന് ഉധംപൂരിൽ നിന്നാണ് പാക്ക് ഭീകരനായ മുഹമ്മദ് നവീദിനെ ജീവനോടെ പിടികൂടിയത്. മുഹമ്മദ് നവീദ് പാക്കിസ്ഥാൻകാരനല്ലെന്നായിരുന്നു പാക്കിസ്ഥാൻ വാദം. മുഹമ്മദ് നവീദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് മകനെ അംഗീകരിച്ചു രംഗത്ത് വന്നതോടെ പാക്ക് വാദം പൊളിഞ്ഞു.

 jk-terrorist_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0

Spread the love

Leave a Reply

Your email address will not be published. Required fields are marked *