മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം

രാഷ്ട്രീയ തോൽവിക്ക് മറയിടാനാണ് ലീഗ് അരുംകൊലകൾ നടത്തുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ കാഞ്ഞങ്ങാട് കൊലപാതകത്തിൽ മുസ്‍ലിം ലീഗിനെതിരെ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ. മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം. അണികളെ നിലക്കുനിര്‍ത്താന്‍ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
രാഷ്ട്രീയ തോൽവിക്ക് മറയിടാനാണ് ലീഗ് അരും കൊലകൾ നടത്തുന്നത്. ഇത് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കേരള മുസ്‍ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി കല്ലുരാവി മുണ്ടത്തോട്ട് വെച്ചാണ് മോട്ടോർബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്മാൻ ഔഫും സുഹൃത്ത് ഷുഹൈബും ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ മുണ്ടത്തോട് സ്വദേശി ഇസ്ഹാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് ലീഗ് പ്രവർത്തകർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയമാണ് ലീഗിനെ പ്രകോപിപ്പിച്ചതെന്ന് ഔഫിന്റെ സുഹൃത്തുക്കൾ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് ഔഫിന്റെ കുടുംബം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *