മുസ്ലീംലീഗും കേരളജാഥക്കൊരുങ്ങുന്നു


നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീംലീഗും കേരള ജാഥക്കൊരുങ്ങുന്നു. കേരളത്തിലെ വര്‍ഗീയ പ്രവണതകള്‍ക്കെതിരായി നടത്തുന്ന രാഷ്ട്രീയ വിശദീകരണജാഥ പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കും. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ജാഥ നടത്താന്‍ തീരുമാനമായത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് ജാഥ.




Sharing is Caring