മുല്ലപ്പെരിയാറില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി


മുല്ലപ്പെരിയാറില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കുമളി മന്നാകുടി സ്വദേശി അര്‍ജുൻ്റെ(19) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ സുഹൃത്തുകള്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെയിലാണ് അർജുൻ ഒഴുക്കില്‍പ്പെട്ടത്. കുട്ടിയെ കാണാതായതിന് പിന്നാലെ ഇന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ഒഴുക്കില്‍ പെട്ട വിവരം സുഹൃത്തുകള്‍ പുറത്ത് പറയുന്നത്.


ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും എത്തി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ എറണാകുളത്ത് നിന്നെത്തിയ സ്കൂബ ടീമാണ് കാണാതായതിന് സമീപത്ത് നിന്നും മൃതദ്ദേഹം കണ്ടെത്തിയത്.




Sharing is Caring