മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് നേരിയ പ്രതീക്ഷ പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തെ അനുവദിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. എന്നാല്‍ കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി.

കേ​ര​ള​ത്തി​ന്‍റെ ദീ​ര്‍​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് പു​തി​യ അ​ണ​ക്കെ​ട്ട്. 53.22 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ അ​ണ​ക്കെ​ട്ട് നി​ര്‍​മി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് കേ​ര​ളം പ​രി​ശോ​ധി​ക്കു​ന്ന​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് സ​മി​തി അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണ​ത്തി​നു​ള്ള വി​വ​ര​ശേ​ഖ​രം ന​ട​ത്താ​ന്‍ പ​ഠ​നാ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 50 ഹെ​ക്ട​ര്‍ വ​ന​ഭൂ​മി​യാ​ണ് അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. നി​ര്‍​മാ​ണ ഘ​ട്ട​ത്തി​ലേ​ക്ക് പോ​യാ​ല്‍ ത​മി​ഴ്നാ​ടി​ന്റെ അ​നു​മ​തി കൂ​ടി തേ​ടേ​ണ്ടി വ​രും. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സാ​ധ്യ​ത പ​ഠ​ന​ത്തി​ന് കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കു​ന്ന​ത്.

നേരത്തെ മു​ല്ല​പ്പെ​രി​യാ​ര്‍ സാ​ധ്യ​ത പ​ഠ​ന​ത്തി​നെ​തി​രെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത ക​ത്ത് ന​ല്‍​കിയ​തോ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​ദ്യം ന​ല്‍​കി​യ അ​നു​മ​തി റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്നു ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കേരളം വീ​ണ്ടും കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് പു​തി​യ അ​നു​മ​തി ന​ല്‍​കി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *