മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായും മാനസികമായും ചൂഷണം ചെയ്തു; ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനും എതിരായ സരിതാ എസ് നായരുടെ പരാതി പുറത്ത്


ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനും എതിരായ സരിതാ എസ് നായരുടെ പരാതി പുറത്ത്. മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായും മാനസികമായും ചൂഷണം ചെയ്തുവെന്ന് സരിതയുടെ പരാതിയില്‍ പറയുന്നു. സംഭവം നടന്നത് 2012 സെപ്തംബര്‍ 19ന് ക്ലിഫ് ഹൗസില്‍ വെച്ചാണെന്നും സരിത പറയുന്നു. ഉമ്മന്‍ചാണ്ടി നിരന്തരം ഫോണില്‍ വിളിച്ചിരുന്നു.കെ.സി.വേണുഗോപാല്‍ ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു. മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ച് 2012 മെയ് 24ന് ബലാത്സംഗം ചെയ്തു. ഹൈക്കോടതിയിലെ അടക്കം കേസുകളാണ് പരാതി വൈകിച്ചതെന്നും സരിത പരാതിയില്‍ പറയുന്നു. സോളാര്‍ കമ്മീഷനില്‍ ഇവര്‍ക്കെതിരായി പരാതി പറഞ്ഞിരുന്നു. നാളെ സരിതയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.




Sharing is Caring