തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടറേയും രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയേയും പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു.
ഗുരുതരാവസ്ഥയിലുളള രോഗികളെ കൊണ്ടുവരുമ്‌ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും ജീവന്‍ നിലനിര്‍ത്താനുളള നടപടികള്‍ പാലിക്കാതെ മുരുകന് ചികിത്സ കിട്ടാതിരിക്കാനുളള നടപടികയാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചതെന്നും ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.













