കെ.മുരളീധരന്റെ വിമർശനത്തിന് പിന്നാലെ യു.ഡി.എഫിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഘടകകക്ഷികൾ രംഗത്ത് വന്നു. കേരളാ കോൺഗ്രസ്സ് വിഭാഗവും, മുസ്ലീം ലീഗും മാണ് അതൃപ്തി അറിയിച്ച് രംഗത്ത് വന്നത്. പിണറായി സർക്കാരിന്റെ ഭരണപരാജയം ഉയർത്തിക്കാട്ടാൻ യു.ഡി.എഫിന് ആകുന്നില്ല എന്ന് മുസ്ലീം ലീഗ്കുകുറ്റപ്പെടുത്തി. യു.ഡി.എഫ്.പ്രതിപക്ഷ ധർമ്മം നിർവ്വഹിക്കുന്നില്ല എന്നും, തെരഞ്ഞെടുപ്പിന് ശേഷം യോഗം വിളിക്കുക മാത്രമാണ് യു.ഡി.എഫ് ചെയ്തത് വേറെ ഒന്നും ചെയ്തില്ല എന്ന് ഇ-ടി.മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.













