മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി ഇന്നു ബംഗളൂരുവിലേക്കു കൊണ്ടുപോകും


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി ഇന്നു ബംഗളൂരുവിലേക്കു കൊണ്ടുപോകും.എയര്‍ ആംബുലന്‍സിലാണു കൊണ്ടുപോകുന്നത്. കെപിസിസിയാണു ചികിത്സച്ചെലവു വഹിക്കുന്നത്. തിങ്കളാഴ്ചയാണ് ഉമ്മന്‍ ചാണ്ടിയെ നിംസില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ രാവിലെ ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ഡോക്ടര്‍മാരെയും കണ്ടിരുന്നു.


തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.‌ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യവകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചി‌ട്ടുണ്ട്. വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത്.


ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുമായും ആരോഗ്യനില സംബന്ധിച്ച്‌ ആശയവിനിമയം നടത്തി. സതീശന്‍ തന്നെയാണ് എയര്‍ ആംബുലന്‍സ് ബുക്ക് ചെയ്തത്.



Sharing is Caring