തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരണം 7800 കടന്നു


ഭൂചലനത്തില്‍ നടുങ്ങിയ തുര്‍ക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു. ഇതുവരെ 7800ലധികം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.തുര്‍ക്കിയില്‍ 5,434 പേരും സിറിയയില്‍ 1,872 പേരും ഉള്‍പ്പടെ ആകെ 7,306 പേര്‍ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. 20,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍.


ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സിറിയയിലെ ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കാനും സഹായം നല്‍കാനും സിറിയന്‍ റെഡ് ക്രസന്റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.




Sharing is Caring