ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് റിസര്‍വ് ബാങ്ക് വര്‍ദ്ധിപ്പിച്ചു.

ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് റിസര്‍വ് ബാങ്ക് വര്‍ദ്ധിപ്പിച്ചു.റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ദ്ധിപ്പിച്ചതോടെ മൊത്തം നിരക്ക് 6.5 ശതമാനമായി ഉയര്‍ന്നു. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കും.

ഫലത്തില്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ അല്ലെങ്കില്‍ തിരിച്ചടവ് കാലയളവോ വര്‍ദ്ധിക്കും. ബാങ്ക് സ്ഥിര നിക്ഷേപ പലിശയും ഉയരാന്‍ സാധ്യതയുണ്ട്. ഒമ്ബത് മാസത്തിനിടെ ഇത് ആറാം തവണയാണ് പലിശ നിരക്ക് ഉയരുന്നത്.

റിസര്‍വ് ബാങ്കിന്‍റെ പണനയ സമിതി യോഗത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പലിശനിരക്കുകള്‍ പ്രഖ്യാപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *