മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആജീവനാന്ത വിലക്ക്


ഇസ്ലമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക്. പാകിസ്ഥാന്‍ സുപ്രീം കോടതി വെള്ളിയാഴ്ചയാണ് ഷെരീഫിനെ അയോഗ്യനാക്കിയുള്ള ചരിത്ര വിധി പുറപ്പെടുവിച്ചത്. പാക് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.


പാനമ പേപ്പര്‍ അഴിമതി കേസില്‍ ഉള്‍പ്പെട്ട നവാസ് ഷെരീഫിന് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേ നിയമപ്രകാരം തെഹരീഖ് ഇ ഇന്‍സാഫ് നേതാവ് ജഹാംഗീര്‍ തരീനെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം വിലക്കിയിയിരുന്നു.


അതേസമയം താന്‍ തൊറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്ക് നേരെ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് വിലക്കെന്നും നവാസ് ഷെരീഫ് പ്രതികരിച്ചു. പാകിസ്ഥാന്‍ ഭരണഘടന വകുപ്പ് 61 എ പ്രകാരമാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.



Sharing is Caring