ചെറുപ്പക്കാരായ നടന്‍മാരുടെ നായികയാകാനാണ് തനിക്ക് താല്‍പ്പര്യമെന്ന് നയന്‍താര വ്യക്തമാക്കി. സീനിയര്‍ സൂപ്പര്‍ താരങ്ങളുടെ നായികയാകാന്‍ ഇനി തന്നെ കിട്ടില്ല. സൂപ്പര്‍ മെഗാതാരങ്ങളാണെങ്കിലും മുതിര്‍ന്ന താരങ്ങളുടെ നായികയാകാന്‍ വയ്യ.
നയന്‍താരയുടെ പുതിയ ചിത്രങ്ങളിലെല്ലാം യുവതാരങ്ങളാണ് നായകന്‍മാര്‍. രജനീകാന്ത് അടക്കമുള്ള മുതിര്‍ന്ന സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ നയന്‍സ് അഭിനയിച്ചിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചിട്ടുണ്ട്.

സ്വയം ചിത്രം വിജയിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച നായികയാണ് നയന്‍സ്.തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം നയന്‍താര നിരസിച്ചിരുന്നു.













