മുതിര്‍ന്ന ജെഡിയു നേതാവ് ഉദയ് നാരായണന്‍ ചൗധരി പാര്‍ട്ടി വിട്ടു


പാറ്റ്ന: ബിഹാറിലെ മുതിര്‍ന്ന ജെഡിയു നേതാവ് ഉദയ് നാരായണന്‍ ചൗധരി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. സംസ്ഥാനത്തെ ദളിത് അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് രാജി പ്രഖ്യാപിക്കുന്നതെന്ന് ചൗധരി അറിയിച്ചു.


ദളിത് വിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന ബിജെപിയുടെ കൈയില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കളിപ്പാട്ടമായി മാറിയിരിക്കുകയാണെന്നും ചൗധരി ആരോപിച്ചു. അടുത്തിടെ ബിജെപി വിട്ട മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ പാറ്റ്നയില്‍ നടന്ന ചടങ്ങില്‍ ചൗധരി പങ്കെടുത്തിരുന്നു.




Sharing is Caring