മുഖ്യമന്ത്രിക്ക് ഇനി അലോസരത്തിന്റെ നാളുകളെന്ന് പിണറായി വിജയന്‍


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി വരാനിരിക്കുന്നത് അലോസരത്തിന്റെ നാളുകളാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തങ്ങള്‍ നിയമത്തിന് അതീതരാണെന്ന കോണ്‍ഗ്രസുകാരുടെ നിലപാടിനേറ്റ തിരിച്ചടിയാണ് കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെന്നും പിണറായി പറഞ്ഞു. നവകേരള യാത്രയുടെ ഭാഗമായി എറണാകുളത്തു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സരിതയുടെ കമ്പനിയുടെ വരുമാനത്തിന്റെ വിഹിതം പറ്റാന്‍ ഉമ്മന്‍ചാണ്ടി തയാറായി എന്നാണ് പരാതി വന്നത്. രണ്ടു മാസത്തേക്ക് ഉമ്മന്‍ചാണ്ടിക്ക് അലോസരങ്ങളുണ്ടാകരുതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് ഇനി അലോസരങ്ങളുടെ ദിവസങ്ങള്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring