മുഖം തിളങ്ങാന്‍ ഇത്തിരി നാരങ്ങാനീര്

ചർമ്മത്തിന് തിളക്കമുണ്ടാകാൻ നിങ്ങൾ മേക്കപ്പ് ഉപയോഗിക്കാറുണ്ടോ?ഉണ്ട് എന്നാണെങ്കിൽ ഇന്ന് ഇവിടെ പ്രകൃതിദത്തമായ വിധത്തിൽ എങ്ങനെ ചർമ്മത്തിന് തിളക്കമുണ്ടാക്കാം എന്ന് പറയുന്നു.ഈ പ്രതിവിധി നാരങ്ങാനീര് ആണ്.പ്രകൃതിദത്തമായ നാരങ്ങാനീര് പണ്ട് മുതൽക്കേ ചർമ്മത്തിന്റെ തിളക്കത്തിനും നിറവ്യത്യാസത്തിനും ഉപയോഗിക്കുന്ന ഒന്നാണ്.

ഈ പ്രകൃതി ദത്ത പരിഹാരം പല വിധത്തിൽ ഉപയോഗിക്കാം.ഇപ്പോഴും മറ്റേതെങ്കിലും പ്രകൃതിദത്ത ചേരുവയോടൊപ്പം ഉപയോഗിക്കുന്നതാണ് മികച്ച ഫലം ലഭിക്കാൻ നല്ലത്.

നിങ്ങളുടെ ചർമ്മത്തെ വളരെ മിനുസവും സുന്ദരവുമാക്കുന്ന നാരങ്ങാനീര് ചേർന്ന ചില ഫെയിസ് പാക്കുകൾ ചുവടെ കൊടുക്കുന്നു.ഇവ വളരെ കല്പ്പത്തിൽ തയ്യാറാക്കാവുന്നതും ചെലവ് കുറഞ്ഞതും മുഖത്ത് പുരട്ടുന്ന വെളുത്ത ക്രീമുകൾക്കു പകരം നിൽക്കുന്നവയുമാണ്.
ഒരു സ്പൂൺ കറ്റാർവാഴ ജെൽ ,ഒരു മുട്ടയുടെ വെള്ള,ഒരു നുള്ള് മഞ്ഞൾപ്പൊടി,ഒരു സ്പൂൺ നാരങ്ങാനീര് എന്നിവ ഒരു ബൗളിൽ ഇട്ട് നന്നായി മിക്സ് ചെയ്യുക.ഇത് ചെറിയ നനവുള്ള ചർമ്മത്തിൽ പുരട്ടി 10 മിനിട്ടിനു ശേഷം കഴുകിയ ശേഷം ചെറിയ മോയിസ്ച്യുറൈസര് പുരട്ടുക.
രണ്ടു സ്പൂൺ നാരങ്ങാനീരും ഒരു സ്പൂൺ തേനുമായി നന്നായി യോജിപ്പിക്കുക.കട്ടി കുറഞ്ഞ പാളിയായി മുഖത്ത് പുരട്ടി 10 -15 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക

ഒരു സ്പൂൺ കടല മാവ്,അറ സ്പൂൺ ഓറഞ്ചു തോല് പൊടിച്ചത്,ഒരു സ്പൂൺ നാരങ്ങാനീര് എന്നിവ നന്നായി യോജിപ്പിച്ചു മാസ്ക് തയ്യാറാക്കുക.ഇത് മുഖത്തു പുരട്ടി 10 -15 മിമിറ്റിനു ശേഷം വെള്ളത്തിൽ കഴുകുക.
ഒരു സ്പൂൺ നാരങ്ങാനീര്,ഒരു സ്പൂൺ അരിപ്പൊടി,അര സ്പൂൺ റോസ് വാട്ടർ എന്നിവ നന്നായി യോജിപ്പിച്ചു മുഖത്ത് പുരട്ടി 10 മിനിട്ടിനു ശേഷം കഴുകിക്കളയുക.
ഒരു സ്പൂൺ നാരങ്ങാനീര്,അര സ്പൂൺ ഒലിവ് എണ്ണ,രണ്ടു സ്പൂൺ വെള്ളരിക്ക നീര് എന്നിവ ഒരു ബൗളിലെടുത്തു നന്നായി യോജിപ്പിച്ച ശേഷം വൃത്തിയാക്കിയ മുഖത്തു പുരട്ടുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയുക.

ഒരു സ്പൂൺ നാരങ്ങാനീര് രണ്ടു സ്പൂൺ പപ്പായ പൾപ്പ് എന്നിവ യോജിപ്പിക്കുക.ഈ മാസ്ക് മുഖത്ത് പുരട്ടി 10 മിനിട്ടിനു ശേഷം കഴുകിക്കളയുക.മുഖം വരണ്ടതായി തോന്നുന്നുവെങ്കിൽ നേരിയ മോയിസ്ച്യുറൈസര് പുരട്ടുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *