മുക്കത്തും വടകരയിലും ഇന്ന് ഹര്‍ത്താല്‍


കോഴിക്കോട്: മുക്കത്തും വടകരയിലും ഇന്ന് ഹര്‍ത്താല്‍. മുക്കത്ത് യു.ഡി.എഫും വടകരയില്‍ വ്യാപാരികളുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.മുക്കം സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതിയെ അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നാരോപിച്ച്‌ മുക്കത്ത് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഹര്‍ത്താല്‍.


ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച്‌ മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ പൂട്ടിച്ചതില്‍ പ്രതിഷേധിച്ചാണ് വടകരയില്‍ ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതലാണ് ഇവിടെ ഹര്‍ത്താല്‍.




Sharing is Caring