മും​ബൈ​യി​ലെ “ബെ​സ്റ്റ്’ സ​മ​രം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക്


മും​ബൈ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ മും​ബൈ ഇ​ല​ക്‌ട്രി​ക് സ​പ്ലൈ ആ​ന്‍​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട് (ബെ​സ്റ്റ്) തൊ​ഴി​ലാ​ളി​ക​ള്‍ ആ​ഹ്വാനം ചെ​യ്ത പ​ണി​മു​ട​ക്ക് അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്നാ​ണ് സം​ഘ​ട​നാ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ബെ​സ്റ്റ് ബ​സി​ന്‍റെ സേ​വ​നം ല​ഭി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടു ത​ന്നെ ജ​ന​ജീ​വി​ത​ത്തെ സ​മ​രം കാര്യമായി ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ട​ബാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ക, ശ​മ്ബ​ള പ​രി​ഷ്‌​ക​ര​ണം കൂ​ടാ​തെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബോ​ണ​സ് വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ​മ​ര​ക്കാ​രു​ടെ പ്ര​ധാ​ന ആവ​ശ്യ​ങ്ങ​ള്‍.




Sharing is Caring