രാജ്യത്ത് ഏറ്റവുമധികം ബ്രാന്‍ഡ് മൂല്യമുളള താരങ്ങളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം കോഹ്‌ലിക്ക്


കഴിഞ്ഞ വര്‍ഷം രാജ്യത്ത് എറ്റവുമധികം ബ്രാന്‍ഡ് മൂല്യമുളള താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി.പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍ ആണ് ഇടം പിടിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന ദീപിക നിലവില്‍ 21 ബ്രാന്‍ഡുകളുടെ പ്രചാരകയാണ്.


ഒന്നാം സ്ഥാനത്ത് എത്തിയ വിരാട് നിലവില്‍ 24 ബ്രാന്‍ഡുകളുടെ അംബാസിഡറാണ്. ക്രിക്കറ്റിലെ സൂപ്പര്‍ താരത്തിന്റെ മൂല്യം 17.08 കോടി ഡോളറാണ്,ഏതാണ്ട് 1200 കോടി രൂപ. വിരാട് ാെകഹ്ലിയും ഭാര്യ അനുഷ്‌കയും ചേര്‍ന്ന് ഏകദേശം നാല്‍പതോളം വ്യത്യസ്ത ബ്രാന്‍ഡുകളാണ് പ്രചാരണം ചെയ്യുന്നത്.
ദീപികയുടെ താരമൂല്യം ഏകദേശം 10.25 കോടി ഡോളര്‍ അഥവാ 720 കോടി രൂപയാണ്. ഡഫ് ആന്‍ഡ് ഫെല്‍പ്‌സ് എന്ന സ്ഥാപനമാണ് പട്ടിക പുറത്തുവിട്ടിരുന്നത്.




Sharing is Caring