മുംബൈ ഭീകരാക്രമണം: കുറ്റവാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 35 കോടി പ്രഖ്യാപിച്ച് യു.എസ്

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇതുവരെ പുറത്തു വന്നിട്ടില്ലെന്ന് യു.എസ്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യു.എസ് 35കോടി( അഞ്ച് മില്യണ്‍) പ്രഖ്യാപിച്ചു. കുറ്റവാളികളെ കണ്ടെത്താന്‍ പാകിസ്താന്‍ മുന്നിട്ടിറങ്ങണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ആക്രമണത്തിനു പിന്നിലെ ഭീകരര്‍ക്ക് ഉപരോധം ഏര്‍പെടുത്താനായി യു.എന്നിലെ തങ്ങളുടെ അധികാരം ഉപയോഗിക്കണമെന്ന് അദ്ദേഹം മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ആക്രമണത്തിന് ഉത്തരവാദികളായവരെ പത്തു വര്‍ഷമായിട്ടും പിടികൂടിയില്ല എന്ന് പറയുന്നത് ഇരകളുടെ കുടുംബങ്ങളോട് കാണിക്കുന്ന അവഹേളനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2008 നവംബര്‍ 26ന് നടന്ന ആക്രണണത്തില്‍ വിദേശികളുള്‍പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *